സ്വാഗതം ക്ലാപ്പന ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശമാണ് ക്ളാപ്പന. ഭൂമിശാസ്ത്രപരമായി ഈ സ്ഥലം സമനിരപ്പായ പ്രദേശമാണ്. ഓണാട്ടുകരയുടെ നെല്ലറയായിരുന്ന ഓച്ചിറ മുണ്ടകപ്പാടം (കറുകപ്പാടം) ക്ളാപ്പന പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സ്ഥിതി ചെയ്യുന്നു. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ളാപ്പന ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ഭാഗമാണ്. തീര സമതല സ്ഥലമായ ഈ പഞ്ചായത്തിന്റെ വടക്ക് ദേവികുളങ്ങര പഞ്ചായത്തും കിഴക്ക് ഓച്ചിറ പഞ്ചായത്തും തെക്ക് കുലശേഖരപുരം പഞ്ചായത്തും പടിഞ്ഞാറ് ആലപ്പാട് പഞ്ചായത്തുമാണ്. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം കായല്‍തോടും വടക്ക് ഭാഗികമായി കായംകുളം കായലുമാണ്. സരസ്വതീ ക്ഷേത്രങ്ങള്‍ക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ളാപ്പന. പഞ്ചായത്തിന്റെ ഭൂരിഭാഗവും മണ്‍പ്രദേശമാണ്

No posts.
No posts.
Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Grama Panchayath Office Clappana